മസ്‌കത്ത്: ഒരുമിച്ച് നിന്ന് ഒരു മനസ്സോടെ പോരാടി നേടിയതാണ് ഇന്ത്യ എന്നും ആ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് നാം ഇപ്പോള്‍ ആഘോഷിക്കുന്നതെന്നും നാം തിരിച്ചറിയണമെന്ന് ഐസിഎഫ് സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. വിഭജനവും വര്‍ഗീയതയും മേല്‍ക്കൈ നേടുന്ന ഇക്കാലത്ത് ശരിയായ ചരിത്ര പഠനം അത്യന്താപേക്ഷിതമാണ്.

സ്വാതന്ത്ര്യ സമരത്തിലെ മലയാളപ്പെരുമ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. പ്രസിദ്ധ ചരിത്രകാരന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി പി.വി അബ്ദുല്‍ ഹമീദ് ആമുഖപ്രഭാഷണം നടത്തി. ഐസിഎഫ് ഒമാന്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി വെബിനാര്‍ നിയന്ത്രിച്ചു.

ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി, നിസാര്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു. ഐസിഎഫ് ദേശീയ ജനറല്‍ സെക്രട്ടറി റാസിഖ് ഹാജി സ്വാഗതവും സെക്രട്ടറി അഹ്മദ് സഗീര്‍ നന്ദിയും പറഞ്ഞു.