സലാല: സലാലക്കടുത്ത് മിര്‍മ്പാതിലുണ്ടായ വാഹന അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മൂന്ന് പേരും. പള്ളിക്കല്‍ബസാര്‍ സ്വദേശികളായ അസൈനാര്‍, സലാം, കക്കാട്  കരിമ്പില്‍ ഇ.കെ. അഷ്റഫ് ഹാജി  എന്നിവരാണ് മരിച്ചത്.

സലാലയില്‍ അവധി ആഘോഷിക്കാനായി വന്നവരായിരുന്നു ഇവര്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിലിടിച്ചാണ് അപകടം. നാലു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 

നാലമനായ ഉമ്മര്‍ എന്നയാളെ നിസാര പരിക്കുകളേടെ സലാല ഖാബൂസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

Content Highlights: salalah accident,three malayalees killed oman accident, malappuram pallikkal bazar