മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഒമാന്‍ ഒരുക്കുന്ന ചരിത്ര സെമിനാര്‍ ഒക്ടോബര്‍ 29ന് നടക്കും. എന്തിനവര്‍ വരികളെ ഭയക്കുന്നു എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ഡോ.കെ. ഇ. എൻ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. 

രാത്രി 9.00 സെമിനാര്‍ ആരംഭിക്കും. ഷിലിന്‍ പൊയ്യാറ (മാധ്യമ പ്രവര്‍ത്തകന്‍), റാസിഖ് ഹാജി (ഐസിഎഫ് ഒമാന്‍), ഹാറൂണ്‍ റഷീദ് (കൈരളി), നാസറുദ്ദീന്‍ സഖാഫി കോട്ടയം (എസ്.എം.എ. കോട്ടയം ജില്ലാ പ്രസിഡന്റ്), കെ.കെ.റഫീഖ് (കെഎംസിസി), അനീഷ് കടവില്‍ (ഒഐസിസി ഒമാന്‍) തുടങ്ങിയവര്‍ പങ്കെടുക്കും.