മസ്‌കത്ത് : ഹൃദയാഘാതം മൂലം കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ റോയല്‍ ഒമാന്‍ പോലീസ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. മത്സ്യ ബന്ധന ബോട്ടില്‍ പുറം കടലില്‍ എത്തിയപ്പോഴാണ് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു. തെക്കന്‍ ശര്‍ഖിയ്യയിലാണ് സംഭവം. കരയിലെത്തിച്ച മത്സ്യത്തൊഴിലാളിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Rescued fishermen from sea in muscat