മസ്‌കത്ത്: ഒമാനില്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പ്രാബല്യത്തില്‍. ബുധനാഴ്ച രാവിലെ ആറ് മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ ചെക്ക് പോയിന്റുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും യാത്രകള്‍ ചുരുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി തീരുമാനത്തെ തുടര്‍ന്ന് ഈ മാസം ആദ്യത്തിലാണ് രാജ്യത്ത് ഗതാഗതം നിയന്ത്രിച്ചത്.അതേസമയം, മത്ര, ജഅലാന്‍ ബൂ അലി ഗവര്‍ണറേറ്റുകളില്‍ ഗതാഗത നിയന്ത്രണം തുടരുകയാണ്.