മസ്‌കറ്റ്: തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുസന്ദം, ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, കിഴക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ന്യൂനമർദത്തെത്തുടർന്നാണ് മഴ.

തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാനും സാധ്യതയേറെയാണ്. താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Content Highlights: Rainfall likely in Oman