മസ്‌കത്ത്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കളിയിടം ഒരുക്കി റുസ്താഖ് നഗരസഭ. റുസ്താഖ് പബ്ലിക് പാര്‍ക്കിലാണ് കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

കുട്ടികളുടെ സുരക്ഷക്ക് കൂടി പ്രധാന്യം നല്‍കിയുള്ള സാമഗ്രികളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് നഗരസഭാ, ജലവിഭവ മന്ത്രാലയം അറിയിച്ചു.