മസ്‌കത്ത്: രണ്ട് ദിവസം ഒമാനില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്നാണിത്. തിങ്കളാഴ്ച 45 ഡിഗ്രിയിലേറെ ചൂടാണ് രേഖപ്പെടുത്തിയത്.

ഫഹൂദിലും ഇബ്രിയിലും 48 ഡിഗ്രിയും ബുറൈമിയിലും റുസ്താഖിലും 47 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. സമൈല്‍, ഹൈമ, ആദം എന്നിവിടങ്ങളില്‍ 46 വീതവും അല്‍ അമീറാത്, ദിബ്ബ, നിസ്വ, ബഹ്ല, മുദേബി, ഇബ്ര, സൂര്‍, മഹൂത്, മര്‍മൂല്‍ തുടങ്ങിയയിടങ്ങളില്‍ 45 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

ചൂടും പൊടിക്കാറ്റും അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഗള്‍ഫില്‍ വേനല്‍ച്ചൂട് അനുദിനം വര്‍ധിക്കുന്നതനുസരിച്ച് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.