മസ്‌കത്ത്: മേഖലയില്‍ രൂപപ്പെട്ട ഇറാന്‍ - അമേരിക്ക സംഘര്‍ഷ പാശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളോടും ചര്‍ച്ച ആവശ്യപ്പെട്ട് ഒമാന്‍. 

നയതന്ത്ര പരിഹാരം കാണുന്നതിന് ഇരുരാഷ്ട്രങ്ങളും ചര്‍ച്ചകളുടെ വഴിയിലേക്ക് കടക്കണമെന്നും മേഖലയില്‍ സമാധാന സാഹചര്യം സൃഷ്ടിക്കണമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രശ്‌ന സാധ്യതകള്‍ ഇല്ലായ്മ ചെയ്യണമെന്നും ഒമാന്‍ വ്യക്തമാക്കി.

Content Highlights: Oman urges U.S. and Iran to seek dialogue