മസ്‌കത്ത്: ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും നിരത്തുകള്‍ വിജനമായി. ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ വിലക്കിന് പിന്നാലെ തലസ്ഥാന ഗവര്‍ണറേറ്റില്‍ മത്രയിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം. 

ബുധനാഴ്ച രാവിലെ മുതല്‍ മത്രയിലേക്കുള്ള ഗതാഗതം റോയല്‍ ഒമാന്‍ പോലീസ് നിയന്ത്രിച്ചു. അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് മത്രയിലേക്ക് പ്രവേശന അനുമതിയുള്ളത്.റൂവി, ഹമരിയ, വാദി കബീര്‍, ദാര്‍സൈത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചതോടെ മത്ര ഒറ്റപ്പെട്ടു.