മസ്കറ്റ് : പെരുന്നാൾ അവധിയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സഞ്ചാര വിലക്ക് ശനിയാഴ്ചയോടെ അവസാനിക്കുമെന്ന് വാർത്താ ഏജൻസി അറിയിച്ചു.

അതേസമയം ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ രാത്രികാല സമ്പൂർണ ലോക്ഡൗൺ സമയം രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയാക്കി കുറച്ചു. നിലവിൽ ഇത് രാത്രി ഏഴ് മുതൽ പുലർച്ചെ ആറ്്‌ വരെയാണ്.

ശനിയാഴ്ച വരെ ഇത് തുടരും. അതേസമയം ദോഫാർ ഗവർണറേറ്റിലെ ലോക്ഡൗൺ ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാനും സുപ്രീംകമ്മിറ്റി ബുധനാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ഒമാനിൽ ഇതുവരെ 80,000 കോവിഡ് കേസുകളും 421 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.