മസ്‌കറ്റ്: ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം. ടൂറിസ്റ്റ് വിസ, എക്‌സ്​പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മാര്‍ച്ച് 21 മുതലാണിത് പ്രാബല്യത്തിലാവുക. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്‌കുകളില്‍നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല. ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ ഒമാന്‍ പോലീസിന്റെ rop.gov.om എന്ന വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം.

യാത്രാരേഖകളും മറ്റു വിശദാംശങ്ങളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഔദ്യോഗിക ഇ-പേയ്‌മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസ് അടക്കേ-ത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇ-വിസ ഇ-മെയില്‍വഴി ലഭിക്കും. ഇതിന്റെ പ്രിന്റാണ് വിമാനത്താവളത്തില്‍ കാണിക്കേ-ത്. വിമാനത്താവളത്തിലെ വിസ കൗ-റിലെ തിരക്ക് കുറയ്ക്കാന്‍ ഇത് സഹായമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇ-വിസ സംവിധാനം കഴിഞ്ഞവര്‍ഷം നിലവില്‍ വന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. സ്‌പോണ്‍സര്‍ ഇല്ലാതെ ടൂറിസ്റ്റ് വിസയില്‍ ഒമാന്‍ സന്ദര്‍ശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക ഒക്ടോബറില്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയുള്‍പ്പെടെ 28 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇത്തരത്തില്‍ സന്ദര്‍ശകവിസ അനുവദിച്ചിരിക്കുന്നത്.