മസ്‌ക്കറ്റ്: ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗവം പടരുന്ന സാഹചര്യത്തില്‍ ഒമാനും തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവില്‍ വരിക.

കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും. കൊവിഡ് വൈറസിന്റെ പുതിയ വക ഭേദം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയും നേരത്തെ അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഒമാന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.

Content Highlights: Oman to shut down its borders from Tuesday