മസ്‌ക്കറ്റ്: ഒമാന്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നൂറുശതമാനം  സ്വദേശിവത്കരണം പ്രഖ്യാപിച്ചു. 11 മേഖലകളില്‍ ഇനി മുതല്‍ ഒമാന്‍ പൗന്മാര്‍ക്ക് മാത്രമേ ജോലി ചെയ്യാന്‍ സാധിക്കൂ.

ഈ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളെ വിസാ കാലാവധി കഴിഞ്ഞാല്‍ പിരിച്ചുവിടുമെന്ന് ഒമാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സൈക്കോളജിസ്റ്റ്,  സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍, സോഷ്യല്‍ ഗൈഡ് എന്നിവ ഉള്‍പ്പെടെ 11 മേഖലകളിലാണ് ഒമാന്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. ഈ ജോലികള്‍ക്കൊന്നും ഇനി വിദേശികളെ നിയമിക്കില്ല.

ഇപ്പോള്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പിരിച്ചുവിടും. സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ യോഗ്യരായ ഓമനികളെ കണ്ടെത്തുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലകളില്‍ ഇനി മുതല്‍ വിദേശികളെ നിയമിച്ചാല്‍ അതാത് വകുപ്പുകളുടെ മേധാവികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന മേഖലകളിലാണ് ഇപ്പോള്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. വിസാ കാലാവധി കഴിയുന്ന മുറയ്ക്ക് ഇവരെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടി വരും.  ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ നടപടി പ്രഖ്യാപിച്ചത്. 

Content Highlights: Oman, Jobs, Muscat