മസ്കത്ത്: ഒരു വർഷത്തിനിടെ സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചത് 64,386 സ്വദേശികൾക്ക്. 4,125 സ്വദേശികൾക്ക് സർക്കാർ നിയമനം ലഭിച്ചതായും മാനവവിഭവ ശേഷി മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ രജിസ്റ്ററും പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സ്വദേശിവത്കരണം കർശനമാക്കുന്നതിന്റെ സൂചന നൽകി വിവിധ മന്ത്രാലയങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. വിദേശികൾക്ക് പുതിയ വിസ അനുവദിക്കുന്നത് 100-ൽ പരം മേഖലകളിൽ നിർത്തിവെച്ചിരിക്കുകയാണ്. സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് താഴിടാനും മന്ത്രാലയങ്ങൾ നടപടികൾ സ്വീകരിച്ചു വരുന്നു. കമ്പനികളിൽ ജീവനക്കാരെ ആവശ്യം വരുമ്പോൾ സ്വദേശികൾക്ക് പരിഗണന നൽകണം. ഒഴിവുവരുന്ന തസ്തികയിലേക്ക് സ്വദേശികളെ കണ്ടെത്തുന്നതിനുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കണം. ഇവയ്ക്ക് ശേഷം മാത്രമാണ് ആവശ്യമെങ്കിൽ വിദേശികൾക്ക് വിസ അനുവദിക്കുക.

25,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 25,000 സ്വദേശികൾക്ക് നിയമനം നൽകിയിരുന്നു. കഴിഞ്ഞ ദിവസവും മജ്‌ലിസ് ശൂറ സ്വദേശിവത്കരണത്തിന് പോയിന്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Oman Strict their on Nitakhath