മസ്‌കത്ത്: പലസ്തീന് ഐക്യദാര്‍ഢ്യവുമായി സ്റ്റാമ്പ് പുറത്തിറക്കി ഒമാന്‍ പോസ്റ്റ്. അല്‍ ഖുദ്സ് പലസീതന്റെ തലസ്ഥാനം എന്ന സന്ദേശവുമായി ഖുബ്ബത്ത് അല്‍ ശഖറയുടെ ചിത്രത്തോടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 

അറബ് പെര്‍മനന്റ് പോസ്റ്റ്ല്‍ കമ്മീഷനുമായി സഹകരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. പലസ്തീന് എന്നും പിന്തുണ നല്‍കിയ രാഷ്ട്രമാണ് ഒമാനെന്ന് ഒമാന്‍ പോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ മാലിക് അല്‍ ബലൂഷി പറഞ്ഞു.

Content Highlights: Oman Post launches stamp holding Jerusalem as capital of Palestine