മസ്‌കത്ത്: സൈക്കിള്‍ യാത്രക്കാരെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാര്‍ പിടിച്ചെടുത്തു. ഡ്രൈവറെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് കേസിന് ആസ്പദമായ സംഭവം. 

സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നുയാളെ അതിവേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് നിര്‍ത്താതെ കാര്‍ ഓടിച്ചുപോകുകയും ചെയ്തു.പ്രതിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.