മസ്‌കത്ത്: യമനിലേക്കുള്ള യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രശ്നപരിഹാര ചര്‍ച്ചക്കായി ഒമാനിലെത്തി. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി.

2018 ഫെബ്രുവരിയിലാണ് യമന്‍ വിഷയത്തിലെ പ്രശ്ന പരിഹാരത്തിനായി ഗിഫ്ത്സിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് നിയമിക്കുന്നത്. 

ഹൂത്തി വിമതരുടെയും സഖ്യസേനയുടെയും ആക്രമണം ശക്തമായ യമനില്‍ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്.

Content Highlights: oman news