മസ്‌കത്ത്: ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിദേശ നിക്ഷേപ നിയമം ലംഘിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ വ്യക്തമാക്കി വാണിജ്യ, വ്യവസായ മന്ത്രാലയം. 

വിദേശ നിക്ഷേപകന്‍ നിയമം ലംഘിച്ചാല്‍ 20,000 ഒമാനി റിയാലിലും ഒന്നര ലക്ഷം ഒമാനി റിയാലിലും കുറയാത്ത പിഴ ശിക്ഷയായി വിധിക്കും. 

ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്ന് അധികൃതരെ നിക്ഷേപകന്‍ തടഞ്ഞാല്‍ കുറഞ്ഞത് ആയിരം ഒമാനി റിയാലും കൂടിയത് അയ്യായിരം റിയാല്‍ വരെയും പിഴ ലഭിക്കും.

Content Highlights: Oman news