മസ്‌കറ്റ്: മാസപ്പിറവി അനുസരിച്ച് ദുല്‍ഹജ്ജ് മാസം ഒന്ന് സപ്തംബര്‍ മൂന്ന് ആയതിനാല്‍ ഒമാനിലും ബലിപ്പെരുന്നാള്‍ 12-ന് ആഘോഷിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. അറഫാദിനം ദുല്‍ഹജ്ജ് ഒന്‍പതിനും ഈദ് ദുല്‍ഹജ്ജ് പത്ത് തിങ്കളാഴ്ചയുമായിരിക്കും. ഒമാന്‍ മതകാര്യമന്ത്രാലയം രാജ്യത്തിനും ജനങ്ങള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു.