മസ്‌കത്ത്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സൈദിയും ഒമാനിലെ ചൈന അംബാസഡര്‍ ലി ലിംഗ്ബിംഗും കൂടിക്കാഴ്ച നടത്തി. കൊറോണ വൈറസ് വ്യാപിക്കുന്ന പാശ്ചാത്തലത്തില്‍ ഇതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. 

നിലവിലെ സാഹചര്യങ്ങളും ചൈന സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളും അംബാസഡര്‍ വിശദീകരിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.