മസ്‌കത്ത്: ഒമാനിലെ വിദേശി ജനസംഖ്യ വീണ്ടും കുത്തനെ കുറഞ്ഞു. 1,721,035 ആണ് 2019 ഡിസംബറില്‍ രാജ്യത്തെ വിദേശകളുടെ എണ്ണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ കുറവ്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 66,412 വിദേശികള്‍ കുറഞ്ഞു. 2015 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കുറവ് ജനസംഖ്യയാണ് നിലവില്‍ രാജ്യത്തുള്ളത്. അന്ന് രാജ്യത്തെ വിദേശികളുടെ ജനസംഖ്യ 43.6 ശതമാനമായിരുന്നു.

നിലവില്‍ രാജ്യത്തുള്ള വിദേശികളില്‍ 635,262 പേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. ഇന്ത്യക്കാര്‍ 620,650 ഉം പാകിസ്ഥാന്‍ പൗരന്‍മാര്‍ 208,199 ഉം ആണ്. 49,489 ഫിലിപ്പൈന്‍ സ്വദേശികളും ഒമാനില്‍ കഴിയുന്നു.

content Highlights: oman foreign population