മസ്‌കത്ത്: ഒമാന്‍ ഫുട്‌ബോള്‍ ടീം കോച്ചിനെ പ്രഖ്യാപിക്കുന്നത് വൈകുന്നു. ഞായറാഴ്ച ചേര്‍ന്ന ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് യോഗത്തിലും കോച്ചിനെ തീരുമാനമായില്ല. ഈ ആഴ്ചയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നത്.

മൂന്ന് പേരാണ് അന്തിമ പട്ടികയിലുള്ളത്. ഇവരുമായി കൂടിക്കാഴ്ചക്ക് പൂര്‍ത്തിയാക്കിയ ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അറബ് ഗള്‍ഫ് കപ്പിലെ പുറത്താകലിനെ തുടര്‍ന്നാണ് കോച്ച് എര്‍വിന്‍ കോയ്മനെ കഴിഞ്ഞ മാസം പുറത്താക്കിയത്.

Content Highlights: oman football