മസ്കറ്റ്: സൊഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും മല്‍ഹാര്‍ മ്യൂസിക് ക്ലബും സംയുക്തമായി കുട്ടികള്‍ക്കായി നടത്തിയ 'ഫെസ്റ്റിവല്‍ ഓഫ് കോമ്പറ്റിഷന്‍സ് - 2019' ലുലു സൊഹാറില്‍ വച്ച് വെള്ളിയാഴ്ച അരങ്ങേറി.
വൈവിദ്ധ്യമാര്‍ന്ന മത്സരയിനങ്ങളില്‍ നാന്നൂറിലധികം കുരുന്നുകള്‍ പങ്കെടുത്ത സായാഹ്നം ലുലു സൊഹാറില്‍ വര്‍ണങ്ങളുടെ ദീപക്കാഴ്ച ഒരുക്കി. ബബിലേഷ് ഭാസ്കരന്, അബുബക്കര്‍ എന്നീ കലാകാരന്മാരുടെ വരകള്‍ക്ക് മുന്നൂറോളം കുരുന്നുകള്‍ നിറം ചാര്‍ത്തി. തുടര്‍ന്നു നടന്ന മ്യൂസിക് കോമ്പറ്റിഷന്‍, ഫാഷന്‍ ഷോ തുടങ്ങിയവ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലു മണി മുതല്‍ തുടങ്ങിയ കലാപ്രകടനങ്ങള്‍ രാത്രി 11 മണി വരെ നീണ്ടു. മല്‍ഹാര്‍ കിഡ്സ് അവതരിപ്പിച്ച ഒപ്പനയും ലേഡീസ് വിങ്ങിന്റെ തിരുവാതിരയും പരിപാടിയുടെ മാറ്റു കൂട്ടി.താജ് ഈവന്റ്സിന്റെ ബാനറില്‍ നടന്ന പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും കൈനിറയെ സമ്മാനങ്ങളും മറ്റു വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു.സൊഹാര്‍ ലുലുവില്‍ ആദ്യമായി അരങ്ങേറിയ ഫെസ്റ്റിവല്‍ ഒഫ് കോമ്പറ്റീഷന്സിനു ലഭിച്ച പ്രതികരണം വരും വര്‍ഷങ്ങളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൂടി വിപുലമായി പരിപാടി നടത്താന്‍ ആഗ്രഹിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മല്‍ഹാര്‍ സാരഥികളായ സുനി ബാലചന്ദ്രന്, ശ്രീജാ സുദേവ്, ലുലു ഹൈപ്പര്‍മാര്‍കെറ്റ് ഡി.ജി.എം അബ്ദുല്‍ റഷീദ്, മലബാര്‍ ഗോള്‍ഡ് സൊഹാര്‍ മാനേജര്‍ രഘുറാം, ഏരീസ് ഗ്ലോബല്‍ മാനേജര്‍ പ്രമോദ്, മുര്തഫാത് ട്രേഡിങ്ങ് ഏം ഡി രാജന്, അല്‍ വാദി ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി ആബിദ്, മല്‍ഹാര്‍ മസ്കറ്റ് വിങ് ലീഡര്‍ വിജയ് മാധവ്, കിംജി, സ്വീറ്റ്സ് ഓഫ് ഒമാന്‍ പ്രതിനിധികള്‍ തുദങ്ങിയവര് സമ്മാനങ്ങള്‍ വിതരണം ചെയ്തു.