മസ്‌കത്ത്: ആഗോള വിപണിയില്‍ ഒമാന്‍ എണ്ണവില ഇടിഞ്ഞു. ആഗസ്ത് ഡെലിവറിക്കുള്ള ക്രൂഡ് ഓയില്‍ ലിറ്ററിന് 61.35 യു എസ് ഡോളറാണ് ചൊവ്വാഴ്ച കിട്ടിയത്. തിങ്കളാഴ്ചയിലെ നിരക്കിനെ അപേക്ഷിച്ച് 62 സെന്റ് കുറഞ്ഞു. തിങ്കളാഴ്ച ലഭിച്ചത് 61.97 ഡോളറായിരുന്നു. എന്നാല്‍, ജൂണ്‍ ഡെലിവറിക്കുള്ള ക്രൂഡ് ഓയിലിന് ശരാശരി നിരക്ക് 71.15 ആയിരുന്നു. മേയിലെ നിരക്കിനെ അപേക്ഷിച്ച് 4.18 ഡോളര്‍ അധികം ലഭിച്ചിരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.