മസ്‌കത്ത്: ഒമാന്‍ ക്രിക്കറ്റ് ലീഗ് എച്ച് ഡിവിഷന്‍ മത്സരത്തില്‍ ലാന്‍ഡ്മാര്‍ക്കിനെതിരെ വിജയവുമായി ഡസേര്‍ട്ട് ബ്ലാസ്റ്റേഴ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലാന്റ്മാര്‍ക്ക് ടീം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. കുഗന്‍ (44), മുഹമ്മദ് (32) എന്നിവര്‍ ലാന്റ്മാര്‍ക്കിനായി കൂടുതല്‍ റണ്‍സ് നേടി.

രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഖുര്‍റം, നെയില്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച ബൗളിംഗ് പുറത്തെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡസേര്‍ട്ട് ബ്ലാസ്റ്റേഴ്സ് 17.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍ നേടി. ഖുര്‍റം (36), ചൈതന്യന്‍ (34) എന്നിവരുടെ പ്രകടനം ബ്ലാസ്റ്റേഴ്സിന് വിജയം എളുപ്പമാക്കി. ലാന്റ്മാര്‍ക്ക് ടീമിനായി മുഹമ്മദ്, കുഗന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlights:  Oman Cricket League match, a victory for Desert Blasters