മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിതര്‍ 1,614 ആയി. ബുധനാഴ്ച 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

35 സ്വദേശികള്‍ക്കും 71 വിദേശികള്‍ക്കുമാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 238 പേര്‍ക്ക് രോഗം ഭേദമായി. എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു