kamarudheenമസ്‌കത്ത്: തൃശൂര്‍ പഴഞ്ഞി കാട്ടകാമ്പാല്‍ ചിറയന്‍കാട് സ്വദേശി കുന്നത്തു വളപ്പില്‍ കെഎം കമറുദ്ദീന്‍ (51) ഒമാനിലെ സോഹാറില്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി സോഹാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

ആറ് വര്‍ഷമായി ഒമാനിലെ റാണി ജ്യൂസ് കമ്പനി സെയില്‍സ്മാനായിരുന്നു. നേരത്തെ യുഎഇയിലും ജോലി ചെയ്തിട്ടുണ്ട്. മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: നിഷീദ. മക്കള്‍: അജ്മല്‍, തംജിത, ഹിബ. സഹോദരങ്ങള്‍: അസീസ്, അബു, ഹുസൈന്‍, സിദ്ദിഖ്, റഫീഖ്, ഉമ്മുഐഷ, അലീമ.  കബറടക്കം സോഹാറില്‍.