മസ്‌കറ്റ്: ഒമാനില്‍ കോവിഡ് 19 ബാധിതര്‍ രണ്ടായിരത്തോടടുക്കുന്നു. ഞായറാഴ്ച 93 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതര്‍ 1998 ആയി ഉയര്‍ന്നു. 10 പേര്‍ മരിക്കുകയും 333 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സ്വദേശികളും 60 വിദേശികളുമാണുള്ളത്. രാജ്യത്ത് കൊവിഡ് ബാധിതരില്‍ 70 ശതമാനത്തോളം വിദേശികളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.