മസ്‌കത്ത്: ജോലി സമയത്തിന് ശേഷം പുറത്തിറങ്ങുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിച്ച് റോയല്‍ ഒമാന്‍ പോലീസ്. നിരവധി പേരെയാണ് അങ്ങാടികളില്‍ നിന്ന് ഓടിച്ചത്. ചിലയിടങ്ങളില്‍ ലാത്തി പ്രയോഗിക്കുകയും ചെയ്തു. 

റൂവി, എംബിഡി, ദാര്‍സൈത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയ വിദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീണ്ടും പൊതുസ്ഥലത്ത് കൂട്ടം കൂടിയവര്‍ക്കെതിരെയാണ് ലാത്തി വീശിയത്. തെഴില്‍ സമയം കഴിഞ്ഞാല്‍ വീടുകളില്‍ കഴിയണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.