മസ്‌കത്ത്: രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ ന്യൂനമര്‍ദം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍) അറിയിച്ചു. മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്ക് ഭാഗത്ത് നിന്നാണ് ന്യൂനമര്‍ദം ഗള്‍ഫ് മേഖലയിലേക്ക് വരുന്നത്. ഏതാനും ദിവസം കൂടി താപനില മാറ്റമില്ലാതെ തുടരും. താപനില കാറ്റിനെ അപേക്ഷിച്ചാണ് ഉള്ളത്. വടക്കുകിഴക്കന്‍ കാറ്റാണ് ഉള്ളതെങ്കില്‍ താപനില കുറയും. കടലില്‍ നിന്നുള്ള കാറ്റാണ് വരുന്നതെങ്കില്‍ താപനില കൂടുകയും ചെയ്യും. അതേസമയം, രാജ്യത്ത് തണുത്ത കാലാവസ്ഥ തുടരുകയാണ്.

Content Highlights: Oman climate