മസ്‌കത്ത്: ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്ന് മസ്‌കത്ത് നഗരസഭ. മുടി വെട്ടുമ്പോഴും താടി വടിക്കുമ്പോഴും കൈയുറ ധരിക്കണം. 

താടി വടിക്കുമ്പോള്‍ തൊഴിലാളികള്‍ മാസ്‌ക് ധരിക്കണമെന്നും നഗരസഭ നിര്‍ദേശിച്ചു. മത്രയിലെ വിവിധ ബാര്‍ബര്‍ ഷോപ്പുകളിലെത്തി അധികൃതര്‍  നിര്‍ദേശങ്ങള്‍ നല്‍കി.

അതേസമയം, രാജ്യത്ത് സ്‌കൂളുകള്‍ അടച്ചിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കില്ലെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കി.