മസ്‌കത്ത്: ഒമാന്‍ എയര്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി. സൂറിച്ചില്‍ നിന്നും മസ്‌കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തുര്‍ക്കിയിലെ ദിയാര്‍ബകിര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. 

ഡബ്ല്യുവൈ 154 വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനം സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.

Content Highlights: Oman Air flight makes emergency landing in Turkey