മസ്‌കറ്റ്: മസ്‌കറ്റിലെ ഗള്‍ഫാര്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഉദ്യേഗസ്ഥനുമായ റാന്നി ഒഴുവന്‍പാറ ഇടശേരിയില്‍ തോമസ് ജോസഫ് (54-ജയമോന്‍ ) ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മിസ്പയില്‍ വച്ച് മരിച്ചു. മൃതദേഹം മസ്‌കറ്റിലെ കോള ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
12 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ റീന തോമസ് ചിങ്ങവനം. ചാന്നാനിക്കാട് കട്ടയില്‍ കുടുംബാഗമാണ്. മക്കള്‍: ഐഡ, ഐറിന്‍, ആല്‍ബിന്‍... നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്നു സംസ്‌കാരം റാന്നി ഒഴുവന്‍പാറ സെന്റ് ജോര്‍ജ് ക്‌നാനായ യാക്കോബായ പള്ളിയില്‍. നടത്തും.