മസ്‌കത്: പ്രവാസി സംസ്‌കൃതിയുടെ മസ്‌കത് ചാപ്റ്ററിന്റെ  മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം രവിവര്‍മ്മ തമ്പുരാനു നല്‍കി. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നടന്ന ചടങ്ങില്‍  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എ. അനന്തഗോപന്‍  രവിവര്‍മ്മ തമ്പുരാനു നല്‍കി.  മാരക മകള്‍'എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.   

പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സൗമ്യ ജോബി , സിനിമ സംവിധായകന്‍ ലാല്‍ജി ജോര്‍ജ് , ബിജു ജേക്കബ് കൈതാരം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  ഡോ. ജേക്കബ് എബ്രഹാം, സൂസന്‍ ഐസക്, കവി  പ്രേംജിത്ത്  ലാല്‍.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിന്‍സി തോമസ്,  രശ്മി മോള്‍ കെ. വി. എന്നിവര്‍  പ്രസംഗിച്ചു,  ചടങ്ങില്‍  ചടങ്ങില്‍ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പിന്റെ തിരഞ്ഞെടുത്ത കവിതകളുടെ. അവതരണവും ഉണ്ടായിരുന്നു.