Omanമസ്‌കറ് : പ്രവാസി സംസ്‌കൃതിയുടെ മസ്‌കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2021ലെ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. 2019, 2020, ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. 
 
വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കഥ, ചരിത്രം തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്.
 
പുരസ്‌കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികള്‍ വീതം ലാല്‍ജി ജോര്‍ജ്, ചലച്ചിത്ര സംവിധായകന്‍, വെണ്ണിക്കുളം പി.ഓ. തിരുവല്ല - 689544, പത്തനംതിട്ട ജില്ല, എന്ന വിലാസത്തില്‍ 2021 നവംബര്‍ 1 നകം അയക്കേണ്ടതാണെന്ന് പ്രവാസി സംസ്‌കൃതി കമ്മിറ്റി  കണ്‍വീനര്‍ ബിജു ജേക്കബ്, കൈതാരം. അറിയിച്ചു. മൊബൈല്‍ : 0091- 9567960329