മസ്കത്ത്: ഒമാനിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ബ്രിട്ടനില്‍ നിന്നെത്തിയ 4 പേര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കോവിഡ്19 ബാധയുണ്ടെന്ന് സംശയിക്കുന്നത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. യുകെയില്‍ കൊറോണ വൈറസിന് വകഭേദം ഉണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒമാന്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും ഒമാന്‍ അടച്ചിട്ടുണ്ട്.