മസ്‌കറ്റ് റൂവിയിലെ പാര്‍ക്ക് വേ റസ്റ്റോറന്റില്‍ കൂടിയ പേബസാര്‍ മഹല്ല് മസ്‌കറ്റ് കൂട്ടായ്മ അയ്യാരില്‍ പുത്തന്‍ചാലില്‍ മുഹിയദ്ധീന്‍ (ബാവുട്ടി)യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ശിഹാബ് സ്വാഗതം ആശംസിച്ചു. മഹല്ല് ഖത്തീബ് റിയാസ് അല്‍ ഹസനി മുഖ്യപ്രഭാഷണം നടത്തി. ഹമദാനിയ പള്ളിയിലേ ഖത്തീബ് മുഹിയദ്ധീന്‍കുട്ടി ഉസ്താദ് അവര്‍കളുടെ പ്രസംഗവും ഉണ്ടായിരുന്നു.
മസ്‌കറ്റിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 30ല്‍ അധികം പേര്‍ പങ്കെടുത്ത യോഗം മാസിന്‍ മൊഹിയുദ്ധീന്റെ ഖിറാഅത്തോടെ ആരംഭിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലെ സെക്രട്ടറി സഹദ് വെള്ളക്കാട്ട്പടിക്കല്‍ നന്ദി രേഖപ്പെടുത്തികൊണ്ട് അവസാനിപ്പിച്ചു.