മസ്കറ്റ്: മസ്കറ്റിലെ മുംതാസ് റസിഡന്‍സ് ഇന്റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 18ന് നടന്ന പരിപാടി ശാരദ ബോബന്, സുബാഷ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിനുശേഷം മാവേലിയെ റസിഡന്‍സ് അംഗങ്ങള്‍ സ്വീകരിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി സുനിതയുടെ സ്വാഗതപ്രസംഗത്തില്‍ തുടര്‍ന്ന് നടന്ന ആഘോഷപരിപാടികളില്‍ മുംതാസ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര, നൃത്തനൃത്യങ്ങള്‍, സ്കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.
രൂപേഷ, അനുപമ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. യൂണി മണി സോനാ ഗോള്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.