മസ്‌കത്ത്: 49ാമത് നവോത്ഥാന ദിനത്തോടനുബന്ധിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ഇകോണമി ക്ലാസ് ടിക്കറ്റിന് മടക്കയാത്ര ഉള്‍പ്പടെ 77 റിയാലും ബിസിനസ് ക്ലാസ് ടിക്കറ്റിന് 236 റിയാലുമാണ് ഓഫര്‍ നിരക്ക്.

രാജ്യത്തിന്റെ നവോത്ഥാന ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുകയാണെന്ന് ദേശീയ വിമാന കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചു. 

മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ക്കാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കിയിരിക്കുന്നത്. ജൂലൈ 22 മുതല്‍ ആഗസ്ത് മൂന്ന് വരെയുള്ള കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. സെപ്തംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മെയ് 20 വരെയാണ് യാത്രാ കാലയളവ്