മസ്‌കറ്റ്: പ്രവാസി ക്ഷേമനിധിയിലേക്ക് ഇനി മുതല്‍ ഒമാനില്‍നിന്ന് നേരിട്ട് പണമടയ്ക്കാം. ക്ഷേമനിധിയില്‍ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പണമടയ്ക്കാന്‍ ഒമാനിലെ മുസന്ദം എക്‌സ്‌ചേഞ്ചുകളില്‍ സൗകര്യമൊരുക്കുന്നു. പ്രതിമാസ തവണകളായോ ഒരു വര്‍ഷത്തേക്കോ അഞ്ചു വര്‍ഷത്തേക്കോ പണം അടയ്ക്കാം.

മറ്റിടങ്ങളില്‍നിന്ന് അംഗത്വമെടുത്തവര്‍ക്കും അംഗത്വ നമ്പര്‍ നല്‍കിയാല്‍ പണമടയ്ക്കാന്‍ സൗകര്യമുണ്ടാകും.
 
കൂടാതെ എക്‌സ്‌ചേഞ്ച് വഴി കേരള സര്‍ക്കാരിന്റെ പ്രവാസിക്ഷേമനിധിയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അംഗത്വ കാര്‍ഡുകളുടെ വിതരണവും തുടങ്ങിയതായി പ്രവാസിക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം. ജാബിര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.