മസ്‌കത്ത്: ഒമാനില്‍ പഴം പച്ചക്കറി നിരക്ക് കുത്തനെ കുറഞ്ഞു. മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഒരു കിലോ ഉള്ളിക്ക് 500 ബൈസയില്‍ നിന്ന് 200 ബൈസയായി കുറഞ്ഞു. സ്വീറ്റ് പെപ്പര്‍ നിരക്ക് 50 ബൈസ കുറഞ്ഞു.

രാജ്യത്ത് വിളവെടുക്കുന്ന കൊളിഫ്ളവറിന് കിലോക്ക് 200 ബൈസയാണ് ഈടാക്കുന്നത്. എന്നാല്‍, 60 ബൈസ നിരക്കില്‍ ഇറക്കുമതി കോളിഫ്ളവര്‍ ലഭ്യമായി തുടങ്ങി.

ഉത്പാദക രാഷ്ട്രങ്ങളില്‍ നിന്ന് നേരിട്ടുള്ള ഇറക്കുമതിയും വില കുറയ്ക്കാന്‍ സഹായകമായെന്ന് ഉപഭോക്തൃ സേവന വിഭാഗം ഉപാധ്യക്ഷന്‍ ഉമര്‍ ബിന്‍ ഫൈസല്‍ അല്‍ ജഹ്ദാനി പറഞ്ഞു.

പഴങ്ങള്‍ക്കും വില കുറഞ്ഞതായി കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം വ്യക്തമാക്കി. വലന്‍സിയ ഓറഞ്ച് ഉള്‍പ്പടെയുള്ളവക്ക് നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന വിവിധ ആപ്പിളുകള്‍ക്ക് 100 ബൈസ വരെ കുറഞ്ഞു. വാഴപ്പഴത്തിന് 15 തോതിലും കുറഞ്ഞിട്ടുണ്ട്.