മസ്‌കത്ത്: ഒമാനില്‍ വിസയുള്ള വിദേശികള്‍ക്ക് പ്രവേശന വിലക്കില്ല. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ വിദേശികള്‍ക്ക് പൂര്‍ണമായും പ്രവേശന വിലക്കേര്‍പ്പെടുത്തി സുപ്രീം കമ്മിറ്റി ഉത്തരവിറക്കിയിരുന്നു. മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണിത്.