മസ്‌ക്കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ രാത്രി കാലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച് നാല് മുതല്‍ രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും രാത്രി വ്യാപാര വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണം. മാര്‍ച്ച് 20 വരെ വിലക്ക് തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. മാര്‍ച്ച് ഏഴ് ഞായര്‍ മുതല്‍ 11 വ്യാഴം വരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Content Highlights: night curfew in Oman from March 4