ഒമാന്‍: ഇന്ന് ഒമാനില്‍ 86 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 1266 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗ ബാധ സ്ഥിരീകരിച്ച 233  സുഖം പ്രാപിച്ചുവെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതുവരെ ഒമാനില്‍ വൈറസ് ബാധ മൂലം 6 പേര്‍ മരിച്ചു. 

രണ്ടു ഒമാന്‍ സ്വദേശികളും ഒരു മലയാളിയും ഉള്‍പ്പെടെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Content Highlights: new 86 covid 19 cases confirmed in Oman