മസ്‌കറ്റ്: ഭക്തിലഹരിനിറഞ്ഞ അന്തരീക്ഷത്തില്‍ വിശ്വാസിസമൂഹത്തെ, സാക്ഷിയാക്കി ഒമാനിലെ ഗാലയില്‍ സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ശിലാകുദാശകര്‍മം നിര്‍വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസാണ് കര്‍മം നിര്‍വഹിച്ചത്. ഡോ. സി. തോമസ് ആമുഖപ്രസംഗം നടത്തി.
 
പൊതുസമ്മേളനത്തില്‍ റൂവി മഹാ ഇടവക വികാരി ഫാ. ജേക്കബ് മാത്യു, സേഹാര്‍ ഇടവകവികാരി ഫാ. മാത്യു ചെറിയാന്‍, സഭാ മാനേജിങ് കമ്മിറ്റി അംഗം തോമസ് ഡാനിയേല്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ബോബന്‍ മാത്യു, നിര്‍മാണകമ്മിറ്റി കണ്‍വീനര്‍മാരയ മാത്യു നൈനാന്‍, കെ.സി. തോമസ്, അഡ്വൈസര്‍ എബി ഉമ്മന്‍, എന്നിവര്‍ ആശംസനേര്‍ന്നു. ഗാല ഇടവക വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് സ്വാഗതവും സെക്രട്ടറി ലൈജു ജോയി നന്ദിയും പറഞ്ഞു.