മസ്‌കറ്റ്: പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മസ്‌കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവഎഴുത്തുകാര്‍ക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരത്തിന്റെ പുരസ്‌കാര സമര്‍പ്പണവും, പ്രവാസി സാംസ്‌കാരിക സംഗമവും തിരുവല്ല ഇളമണ്‍ മനയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തപ്പെടും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവേശനം ഉണ്ടായിരിക്കും.
കവിതാ മത്സരത്തില്‍ ശ്രീരഞ്ജിനി സുധീഷിന്റെ 'ആത്മരേഖ '(കോന്നി) ഒന്നാം സ്ഥാനവും, ആര്യ കൃഷ്ണന്റെ 'ഏതോ തുലാവര്‍ഷത്തില്‍' (കൊല്ലം) രണ്ടാം സ്ഥാനവും നേടിയിരുന്നു.
വിജയികള്‍ക്ക് തന്ത്രി ഇളമണ്‍ രമേശന്‍ നമ്പൂതിരി പുരസ്‌കാരം നല്‍കും. സിനിമ സംവിധായകന്‍ ലാല്‍ജി ജോര്‍ജ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജി മാത്യു, സാഹിത്യകാരന്‍ ബേബി വെണ്ണിക്കുളം, അഡ്വക്കേറ്റ് മനോജ് മാത്യു, :ബിന്‍ഷാ ആന്‍ സാമുവേല്‍ എന്നിവര്‍ ആശംസകള്‍ നേരുമെന്ന് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മസ്‌കറ്റ് ചാപ്റ്ററിന്റെ കണ്‍വീനര്‍ ബിജു ജേക്കബ് വെണ്ണിക്കുളം അറിയിച്ചു.