മസ്‌കത്ത്: പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി ബിനേഷ് മുരളി കൊല്ലത്തെ തെരഞ്ഞെടുത്തു. ലതീഷ് കണ്ണൂരിനെ ജനറല്‍ സെക്രട്ടറിയായും ടിങ്കു സെബാസ്റ്റ്യനെ ട്രഷററായും റൂവിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗം തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: താജുദ്ദീന്‍ ആലപ്പുഴ (സെക്രട്ടറി), അഫ്‌സല്‍ ചേലകര, നിഹാസ് ചാവക്കാട് (മീഡിയാ സെല്‍ കോഓഡിനേറ്റര്‍), ഹബീബ് സഫീര്‍ (പ്രത്യേക ക്ഷണിതാവ്). കണ്‍വെന്‍ഷനില്‍ രക്ഷാധികാരി ഉമ്മര്‍ എരമംഗലമാണ് ഭാരവാഹികളുടെ പട്ടിക അവതരിപ്പിച്ചത്.
മുന്‍ഭാരവാഹികളായ ഹരീഷ് മനോജ്, സൈഗാള്‍ പിള്ള കൊല്ലം, റോഷന്‍ തോമസ് സിറാജ്, ജോണ്‍സണ്‍ ഇരിട്ടി, കബീര്‍ തിരുവത്ര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ദിപീഷ് ബേബി മുഖ്യപ്രഭാഷണം നടത്തി. അജിത്ത് പയ്യന്നൂര്‍, ഷെറീഫ് മന്നാര്‍, ഷൈജന്‍ കോഴിക്കോട് തുടങ്ങിയവരും സംബന്ധിച്ചു.