മസ്‌കത്ത്: സലാല കെ.എം.സി.സി. കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുഡിഎഫ് ഉപതെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായാണ് സലാല കെ.എം.സി.സി. കാസറഗോഡ് ജില്ലാ കമ്മിറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
സലാല യുഡിഎഫ് കമ്മിറ്റിയുടെ കണ്‍വീനര്‍ മോഹന്‍ദാസ് ചിക്കു കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു. സലാല കെ.എം.സി.സി. കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പി.കെ. കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു.
സലാല കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് കല്‍പ്പറ്റ, കേന്ദ്ര കമ്മറ്റി ഭാരവാഹികളായ ബഷീര്‍ എടമണ്‍, വി.സി. മുനീര്‍ മുട്ടുങ്ങല്‍, ഷബീര്‍ കാലടി, കാസറഗോഡ് ജില്ലാ കമ്മിറ്റി ട്രഷറര്‍ അറഫാത്ത് ചെങ്കള എന്നിവര്‍ സംസാരിച്ചു. നാസര്‍ ചെര്‍ക്കളം സ്വാഗതവും സെക്രട്ടറി റഹ്മാന്‍ കുമ്പള നന്ദിയും പറഞ്ഞു.