മസ്‌കത്ത്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കാന്‍ വിനോദ സഞ്ചാര മന്ത്രാലയം. ആവശ്യഘട്ടങ്ങളില്‍ ഹോട്ടല്‍ മുറികള്‍ സൗജന്യമായി നല്‍കാന്‍ ടൂറിസം മന്ത്രാലയം ഹോട്ടല്‍ അധികൃതരോട് നിര്‍ദേശിച്ചു. 

കൊറോണ വ്യാപനം തടയുന്നതിന് ഹോട്ടല്‍ മുറികള്‍ ഉപയോഗപ്പെടുത്തുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗത്തില്‍ പെട്ട ഹോട്ടലുകള്‍ക്കും മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്.

Content Highlights: Ministry of Tourism to collaborate with the Health Ministry on corona prevention activities